Ticker

6/recent/ticker-posts

സോഷ്യൽ മീഡിയയിൽ യുവതി വീഡിയോ പങ്ക് വെച്ചു: കോഴിക്കോട് സ്വദേശി ജീവനൊടുക്കിയ നിലയിൽ


കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (40) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചയോടെ വീടിനുള്ളിൽ ദീപക്കിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിന്റെ പശ്ചാത്തലം
പയ്യന്നൂരിലേക്കുള്ള ബസ് യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറി എന്നാരോപിച്ച് ഒരു യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരുന്നു. ദീപക്കിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള ഈ വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും ഏകദേശം 20 ലക്ഷത്തോളം ആളുകൾ ഇത് കാണുകയും ചെയ്തു. ഇതിനു പിന്നാലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബത്തിന്റെ പരാതി
വീഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. യുവതി മനഃപൂർവം വ്യക്തിഹത്യ നടത്തിയതാണ് ദീപക്കിന്റെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിച്ചു. കേവലം സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേഷന് വേണ്ടിയാണ് യുവതി ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നും അവർ പരാതിപ്പെടുന്നു.

സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments