Ticker

6/recent/ticker-posts

അജ്മീർ നേർച്ച വെള്ളിയാഴ്ച സമാപിക്കും


പയ്യോളി: കാരേക്കാട് അജ്മീർ നേർച്ച 
ജനുവരി 22 വ്യാഴം മീത്തലെ പള്ളി മഖാം സിയാറത്തോടെ ആരംഭിച്ച് 23 വെള്ളിയാഴ്ച സമാപിക്കും. ഉച്ചക്ക് 1:30 കെ ഇബ്റാഹീം കുട്ടി ഹാജി നഗറിൽ അബ്ദുൽ ഖാദിർ മദനി, എം.കെ കുഞ്ഞാലിക്കുട്ടി ഹാജി ,എ.എം മുഹമ്മദ്ഹാജി, കമ്മന ഉമർ ഹാജി പതാക ഉയർത്തും. ആദ്യ സെഷനിൽ അബ്ദുന്നാസിർ സഖാഫി തിക്കോടിയുടെ അദ്ധ്യക്ഷതയിൽ മുത്തനൂർ തങ്ങൾ ഉദ്ഘാടനം ചെയ്യും.അസ്ലം സഖാഫി പയ്യോളി ആദർശ പ്രഭാഷണം നടത്തും.രണ്ടാം സെഷനിൽ സമസ്ത മുശാവറാഗം പുറക്കാട് ഉസ്താദ് മുഖ്യാതിഥിയാകും.ഹുസൈൻ മിസ്ബാഹി മേൽമുറി,ഇഹജാസ് നജീബ് മൂടാടി സംബന്ധിക്കും.രാത്രി 7ന് ആരംഭിക്കുന്ന സമാപന സെഷനിൽ എം സി മുഹമ്മദ് ഫൈസി മോങ്ങം ആമുഖപ്രഭാഷണവും ആഷിഖ് അലി ഖുതുബി മുഖ്യ പ്രഭാഷണം നടത്തും.
സയ്യിദ് അലി ബാഫഖി തങ്ങൾ സമാപന ദുആ സമ്മേളനതിന് നേതൃത്വം നൽകും.
, IPC, മർകസ് മാലിക് ദീനാർ ടീം നയിക്കുന്ന അജ്മീർ മൗലിദ് , ഖവാലി ,
മഹ്ളറതുൽ ബദ്രിയ ഫവാസ് ഹുമൈദി , ശറഫുദ്ദീൻ സഖാഫി , റഫീഖ് ഫാളിലി, ജുനൈദ് മുസ്ലിയാർ ഹാഫിള് കൈഫ്, സിയാദ് എന്നിവർ നേതൃത്വം നൽകും.
വാർത്താ സമ്മേളനത്തിൽ
ജനറൽ കൺവീനർ
അബ്ദുൽ നാസിർ സഖാഫി, ജോയിൻ്റ് സെക്രട്ടറി
ഫവാസ് ഹുമൈദി,
വൈസ് പ്രസിഡണ്ട് എ.എം മുഹമ്മദ് ഹാജി, എക്സിക്യൂട്ടീവ് അംഗങ്ങൾ
മഅശൂഖ് ഹാശിമി ,
നാസിർ കുനിയിൽ പങ്കെടുത്തു

Post a Comment

0 Comments