Ticker

6/recent/ticker-posts

ഷാഫി പറമ്പിൽ എംപി പയ്യോളി നോർത്ത് അടിപ്പാത ആവശ്യപ്പെടുന്ന സ്ഥലം സന്ദർശിച്ചു


പയ്യോളി:ദേശീയപാത 66-ൽ പയ്യോളി നോർത്ത് – അയനിക്കാട് പള്ളി ഭാഗത്ത്
അടിപ്പാത അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട്
ഷാഫി പറമ്പിൽ എം.പിയും എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയരക്ടർ പ്രശാന്ത് ദുബേ, സൈറ്റ് എൻജിനീയർ രാജ്‌പാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും,
അദാനി പ്രോജക്ട് മാനേജർ പ്രേംകുമാർ,വാഗഡ് പ്രോജക്ട് മാനേജർ തുടങ്ങിയവരും ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ഇന്നലെ ഉച്ചയ്ക്ക് അടിപ്പാത ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തി നേരിട്ട് സന്ദർശനവും പരിശോധനയും നടത്തി.സമരസമിതി നേതാക്കളായ ശശി തരിപ്പയിൽ, അബ്ദുൽ ഹക്കീം കെ.പി., മനോജ് തരിപ്പയിൽ, ജയദേവൻ എം.പി., കെ.വി. നിഷാൽ തുടങ്ങിയവർ  പ്രദേശത്തെ ജനങ്ങൾ നേരിടുന്നയാത്രാ ബുദ്ധിമുട്ടുകളും
ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങളുംവിശദമായി അവതരിപ്പിച്ചു.
മഠത്തിൽ അബ്ദുൽ റഹിമൻ, മഠത്തിൽ നാണുമാസ്റ്റർ, മുജേഷ് ശാസ്ത്രി, ,സബീഷ് കുന്നങ്ങോത്ത്, ബഷീർ മേലടി ,എ.പി റസാക്ക്,ഷാഹിദ പുറത്തൂട്ട്, കുഞ്ഞാമു സി.എൻ.ആരിഫ തുടങ്ങി വിവിധ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സംബന്ധിച്ചു.പ്രദേശവാസികൾ നേരിടുന്ന ദൈനംദിന യാത്രാ പ്രതിസന്ധികളും സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷാ ആശങ്കകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിൽ വിലയിരുത്തി.
ജനങ്ങളുടെ ന്യായമായ അടിപ്പാത ആവശ്യം അധികാരികളുടെ ശ്രദ്ധയിൽ
വ്യക്തവും ശക്തവുമായി അവതരിപ്പിക്കപ്പെട്ടു.


 

Post a Comment

0 Comments