Ticker

6/recent/ticker-posts

തിക്കോടി പഞ്ചായത്ത് ബസാറിലെ റെയിൽവേ ഗേറ്റ് എന്നന്നേക്കുമായി അടച്ചുപൂട്ടി കല്ലകത്ത് ബീച്ചിലേക്കുള്ള യാത്ര ദുരിതമാകും

തിക്കോടി പഞ്ചായത്ത് ബസാറിലെ റെയിൽവേ ഗേറ്റ് എന്നന്നേക്കുമായി അടച്ചുപൂട്ടി ഇന്നുമുതലാണ് പൂർണ്ണമായും  ഗേറ്റ് അടച്ചത്. ദേശീയപാതയിൽ നിന്ന് നേരെ കല്ലകത്ത് ബീച്ചിലേക്ക് പോകുന്ന പ്രധാന വഴിയാണ് ഇപ്പോൾ തടസ്സപ്പെട്ടിരിക്കുന്നത് സമീപത്ത്  നിർമിച്ച റെയിൽവേ അടിപ്പാതയുടെ പ്രവൃർത്തി പൂർണ്ണമാകുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്. പയ്യോളി തിക്കോടി ടൗൺ റെയിൽവേ ഗേറ്റ് വഴി മാത്രമേ ഇനി ബീച്ച് ഭാഗത്തേക്ക് പോകാൻ കഴിയുകയുള്ളൂ റെയിൽവേ ഗേറ്റ് അടച്ചത് മൂലം പടിഞ്ഞാറ് ഭാഗത്തുള്ള വാഹന ഗതാഗതം നിലച്ചത് പ്രദേശവാസികളിൽ ഏറെ പ്രയാസം സൃഷ്ടിച്ചിരിക്കുകയാണ് ബദൽ സംവിധാനം ഇല്ലാതെ അടച്ചുപൂട്ടിയതിനെതിരെ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിരിക്കുകയാണ്. ഇതുവഴിയുള്ള കൊയിലാണ്ടി കോടിക്കൽ വഴി പയ്യോളിയിലേക്കുള്ള ബസ് സർവീസും തടസ്സപ്പെട്ടു.അടിപ്പാതയുടെ പണി പൂർണമായും കഴിഞ്ഞാൽ മാത്രമേ ഇതുവഴി ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂ

Post a Comment

0 Comments