Ticker

6/recent/ticker-posts

രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിൽ; മവേലിക്കര സബ് ജയിലിലേക്ക് മാറ്റി



ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട ജില്ലാ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. കേസിൽ വിശദമായ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണ സംഘം (SIT) നാളെ കസ്റ്റഡി അപേക്ഷ സമർപ്പിക്കും.

പൊലീസിന്റെ കണ്ടെത്തലുകൾ:

തുടർച്ചയായ കുറ്റകൃത്യം: രാഹുൽ സമാനമായ രീതിയിൽ മുൻപും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇയാൾ ഒരു 'ഹാബിച്വൽ ഒഫൻഡർ' ആണെന്നും പോലീസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.ചോദ്യം ചെയ്യലിനോട് പ്രതി പൂർണ്ണമായി സഹകരിക്കുന്നില്ല. മിക്ക ചോദ്യങ്ങൾക്കും അഭിഭാഷകൻ മറുപടി നൽകുമെന്ന നിലപാടാണ് രാഹുൽ സ്വീകരിച്ചിരിക്കുന്നത്.

അറസ്റ്റ് നടപടികൾ:

ഇന്ന് പുലർച്ചെ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ വെച്ചാണ് ഷൊർണൂർ ഡിവൈഎസ്പി മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യമായിട്ടായിരുന്നു പോലീസ് നീക്കം.

പ്രതിയുടെ വാദം:

അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഹുൽ നിഷേധിച്ചു. പരാതിയിൽ പറയുന്ന തരത്തിലുള്ള പീഡനം നടന്നിട്ടില്ലെന്നും, പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നു അതെന്നുമാണ് രാഹുലിന്റെ വാദം

Post a Comment

0 Comments