Ticker

6/recent/ticker-posts

കൊയിലാണ്ടി കുടുംബശ്രീ ഹോട്ടലിലെ അടുക്കളെയിൽ തീപിടുത്തം

കൊയിലാണ്ടി:കുടുംബശ്രീ ഹോട്ടലിലെ അടുക്കളെയിൽ തീപിടുത്തം.
ഇന്ന് രാവിലെ 8.15ഓടെയാണ് സംഭവം
 കൊയിലാണ്ടി ന്യൂ സ്റ്റാൻഡിലെ പി എം ആർ ബിൽഡിംഗ് സ്ഥിതി ചെയ്യുന്ന കുടുംബശ്രീയുടെ പ്രീമിയം ഹോട്ടലിന്റെ കിച്ചണിലാണ് എൽപിജി ഗ്യാസ് ലീക്കായി സ്റ്റൗവിൽ തീ പിടിച്ചത്.വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുമ്പോൾ സ്റ്റൗ കത്തുകയും അതിൽ പ്രഷർകുക്കറും ഉണ്ടായിരുന്നു.ശേഷം സേന സിലിണ്ടർ ഓഫ് ചെയ്തു തീ അണക്കുകയും പിന്നീട് കുക്കർ തണുപ്പിച്ച് കൂടുതൽ അപകടങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഫയർ ആൻഡ് റസ്ക്യു ഓഫീസർ ജാഹിർ എംന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ ആയ ജിനീഷ് കുമാർ ല,നിധി പ്രസാദ് ഇ എം,സുജിത്ത് എസ് പി, ഹോഗാർഡ് ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Post a Comment

0 Comments