Ticker

6/recent/ticker-posts

ഗാലർഡിയ പബ്ലിക് സ്കൂളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


തിക്കോടി : ഗാലർഡിയ പബ്ലിക് സ്കൂളും സഹാനി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
. പ്രമുഖ സാമൂഹ്യ പ്രവർത്തകനും തിക്കോടി പഞ്ചായത്ത്‌ പ്രസിഡന്റ്മായ O. K ഫൈസൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ മാനേജർ റിയാസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു ആരോഗ്യകരമായ ഒരു തലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം പരിശോധനാ ക്യാമ്പുകൾ വലിയ പങ്കുവഹിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രമുഖ പീഡിയാട്രീഷൻ ഡോ. മുഫ്ലിഹ കുട്ടികളുടെ ആരോഗ്യ പരിരക്ഷയെക്കുറിച്ച് ബോധവൽക്കരണ പ്രഭാഷണം നടത്തി.കൂടാതെ JE വാക്സിനെ കുറിച് ഹെൽത്ത്‌ സുപ്രണ്ട് സഞ്ജീവ് ബാബു സംസാരിച്ചു.... ചടങ്ങിന് ആശംസകളർപ്പിച്ചു കൊണ്ട് സഹാനി ഹോസ്പിറ്റൽ മേനേജർ സുനിൽ,ടീച്ചേർസ് അ ക്കാദമി ബൽകീസ് ടീച്ചർ,പി ടി എ പ്രസിഡന്റ്‌ അജ്മൽ ഷുഹൈബ്, നിഷിത, അസൂറ, ഹനാന, സുനിത, സുമയ്യ, ശ്രുതി,ഫസീല, രമ, രൂപകല, റുക്കിയ, ജസ്‌ന, സമീഹ എന്നിവർ സംസാരിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ പരിശോധനകൾ നടന്നു. പങ്കെടുത്തവർക്ക് ആവശ്യമായ നിർദ്ദേശങ്ങളും തുടർചികിത്സയ്ക്കുള്ള മാർഗരേഖകളും നൽകി. പരിപാടിയുടെ സ്വാഗതം പ്രിൻസിപ്പൽ ഷംസീന ടീച്ചറും ഡാലിയ നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments