Ticker

6/recent/ticker-posts

ഹിമാചലിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം; നിരവധി പേർക്ക് പരിക്ക്


ഷിംല: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലുണ്ടായ ബസ് അപകടത്തിൽ ഒമ്പത് യാത്രക്കാർ കൊല്ലപ്പെട്ടു. സോളനിൽ നിന്നും ഹരിപൂർ ധറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് ആഴത്തിലുള്ള താഴ്ചയിലേക്ക് മറിഞ്ഞത്. ഏകദേശം 40 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.

വെള്ളിയാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അപകടം നടന്ന ഉടനെ തന്നെ പൊലീസും പ്രാദേശിക ഭരണകൂടവും നാട്ടുകാരും ചേർന്ന് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ഡ്രൈവർക്ക് ബസ്സിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് പിന്നിലെന്ന് അധികൃതർ പരിശോധിച്ചുവരികയാണ്.

Post a Comment

0 Comments