Ticker

6/recent/ticker-posts

ഗുജറാത്തിൽ കുടിവെള്ളത്തിൽ മലിനജലം കലർന്ന് രണ്ടു കുട്ടികൾ മരിച്ചു 150-ഓളം ആളുകൾ വിവിധ ആശുപത്രികളിൽ സംഭവം അമിത്ഷായുടെ മണ്ഡലത്തിൽ

'

ഗാന്ധിനഗർ: ഗുജറാത്തിലെ ഗാന്ധിനഗറിൽ കുടിവെള്ളത്തിൽ മാലിന്യം കലർന്നതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ രണ്ട് കുട്ടികൾ മരിച്ചു. ടൈഫോയിഡ് ബാധിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ 150-ഓളം ആളുകൾ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ 50 പേർക്ക് ടൈഫോയിഡ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നത് സ്ഥിതിഗതികളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.

 സെക്ടർ 24, 28, അദിവഡ മേഖലകളിലാണ് പ്രധാനമായും കുടിവെള്ള പൈപ്പുകൾ പൊട്ടി മലിനജലം കലർന്നത്.

 അടിയന്തര നടപടി: പ്രദേശം സന്ദർശിച്ച ആഭ്യന്തരമന്ത്രിയും പ്രാദേശിക എം.പിയുമായ അമിത് ഷാ, തകരാറിലായ പൈപ്പ് ലൈനുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നന്നാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
 കഴിഞ്ഞ ആഴ്ച മധ്യപ്രദേശിലെ ഇന്ദോറിലും സമാനമായ രീതിയിൽ കുടിവെള്ളം മലിനമായതിനെത്തുടർന്ന് 14 പേർ മരിക്കുകയും ആയിരത്തോളം പേർ രോഗബാധിതരാവുകയും ചെയ്തിരുന്നു

Post a Comment

0 Comments