Ticker

6/recent/ticker-posts

ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി



തിക്കോടി മൈകൊ പാലിയേറ്റീവിൻ്റെയും വനിതാ വിങ്ങിൻ്റെയും ആഭിമുഖ്യത്തിൽ പ്രവർത്തന പരിധിയിൽ ഉൾപ്പെടുന്ന മൂടാടി - തിക്കോടി ഗ്രാമപഞ്ചായത്തുകളിലേയും മേലടി - പന്തലായനി ബ്ലോക്ക് പഞ്ചായത്തുകളിലെയും മെമ്പർമാർക്ക് സ്വീകരണം നൽകി. പ്രഭാഷകനും മോട്ടിവേറ്ററുമായ ടി.വി. അബ്ദുൾ ഗഫൂർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് സംഘാടകൻ റഷീദ് വെങ്ങളം മുഖ്യഭാഷണം നടത്തി. ഇ.കെ. മുഹമ്മദ് മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.കെ. ഫൈസൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.പി. കുഞ്ഞമ്മദ്, പി.കെ. മുഹമ്മദലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.പി. ഷക്കീല, അനസ് ആയടത്തിൽ, കെ.പി.കരീം, സജ്ന പിരിശത്തിൽ തുടങ്ങിയവർ സ്വീകരണം ഏറ്റുവാങ്ങി. റഷീദ സമദ് സ്വാഗതവും ജസീന ജലീൽ നന്ദിയും പറഞ്ഞു.

Post a Comment

0 Comments