Ticker

6/recent/ticker-posts

വില്യാപള്ളിയിൽ നിർമ്മാണം നടക്കുന്ന കലുങ്കിൽ വീണ് വയോധികൻ മരണപ്പെട്ടു.

വടകര: വില്ല്യാപ്പള്ളിയിൽ നിർമ്മാണം നടക്കുന്ന  കലുങ്കിൽ  വീണ് വയോധികൻ മരണപ്പെട്ടു വില്യാപ്പിള്ളി സ്വദേശി മൂസ (55) ആണ് മരിച്ചത്.ഇന്നലെ രാത്രി റോഡരികിലൂടെ നടന്നു പോവുകയായിരുന്ന മൂസ കലുങ്ക് നിർമാണത്തിനായി കുഴിച്ച കുഴിയിൽ വീഴുകയായിരുന്നു. 
വൈകിയിട്ട് ആറുമണിയോടെ സാധനങ്ങൾ വാങ്ങാനായി വീട്ടിൽനിന്നും ഇറങ്ങിയ മൂസ രാത്രിയായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് രാത്രി 11 മണിയോടെ കലുങ്കിനായി കുഴിച്ച കുഴിയിൽ  മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമരാവതിയിലെ ജയകേരള കലാവേദിക്ക് സമീപം പ്രവർത്തി നടക്കുന്ന ഓവുപാലത്തിൻ്റെ കുഴിയിലാണ് വീണത്.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ റോഡ് ഉപരോധിച്ചു

 .

Post a Comment

0 Comments