Ticker

6/recent/ticker-posts

കോഴിക്കോട് ബീച്ചിൽ തനിച്ച് കണ്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി.


കോഴിക്കോട് ബീച്ചിൽ തനിച്ച് കണ്ട പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ച് ലഹരിമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിലായി. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുകാരുമായി പിണങ്ങി വീട് വിട്ടിറങ്ങിയ പെരിന്തൽമണ്ണ സ്വദേശിനിയായ പതിനാറുകാരിയാണ് അതിക്രൂരമായ ചൂഷണത്തിന് ഇരയായത്.
ഡിസംബർ 20-ന് മാതാപിതാക്കളുമായി വഴക്കിട്ട പെൺകുട്ടി പെരിന്തൽമണ്ണയിൽ നിന്നും കോഴിക്കോട്ടേക്ക് ബസ് കയറുകയായിരുന്നു.

ചതിയിൽപ്പെടുത്തിയത്:

 പുലർച്ചെ രണ്ട് മണിയോടെ കോഴിക്കോട് ബീച്ചിൽ ഒറ്റപ്പെട്ട നിലയിൽ കണ്ട കുട്ടിയെ താമസസൗകര്യം ഒരുക്കിതരാമെന്ന് പറഞ്ഞ് യുവാക്കൾ ലഹരി നൽകി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് 4000 രൂപ നൽകി ബീച്ചിൽ ഇറക്കിവിട്ടു. അതേസമയം 16 കാരിയെ കാണാത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ അന്വേഷണം നടക്കവേ ബീച്ചിൽ പോലീസ് നടത്തിയ തെരച്ചിൽ കുട്ടിയെ കണ്ടെത്തിയതോടെയാണ് പെൺകുട്ടി  പീഡന വിവരം പറഞ്ഞത്

Post a Comment

0 Comments