Ticker

6/recent/ticker-posts

വടകരയിൽ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ

വടകരയിൽ മകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ
വടകര: 12 വയസ്സുകാരനായ മകനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ വടകര പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് പാണത്തൂർ സ്വദേശിയായ ജോമോൻ ജോർജ് (47) ആണ് പിടിയിലായത്. ഇയാൾ പുതുപ്പണം കോട്ടക്കടവ് എൻ.കെ. ക്വാർട്ടേഴ്‌സിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സംഭവസമയത്ത് ജോമോൻ ജോർജ് തന്നോടൊപ്പം താമസിച്ചിരുന്ന മകന്റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കുട്ടി ഇയാളെ തട്ടിമാറ്റി മുറിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുട്ടിയുടെ കഴുത്തിൽ ഞെക്കിയ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.

കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ സമീപവാസികളാണ് ഉടൻതന്നെ വടകര പോലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

കേസിന്റെ പശ്ചാത്തലം
പോലീസ് നടത്തിയ വൈദ്യപരിശോധനയ്ക്ക് ശേഷം കുട്ടിയെ കോഴിക്കോട് ജുവൈനൽ ഹോമിലേക്ക് മാറ്റി. ഇയാൾ ആദ്യ ഭാര്യയിലുള്ള മകനാണ് ഈ കുട്ടി. ഇയാളുടെ രണ്ടാം ഭാര്യ കുട്ടിയുമായുള്ള പ്രശ്‌നങ്ങളെ തുടർന്നാണ് ഉപേക്ഷിച്ചുപോയതെന്നും, ഇതിലുള്ള ദേഷ്യമാണ് മകനെ കൊലപ്പെടുത്താൻ ശ്രമിക്കാൻ കാരണമെന്നുമാണ് ജോമോൻ പോലീസിന് നൽകിയ മൊഴി.
സമീപവാസികളുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്. നാദാപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Post a Comment

0 Comments