Ticker

6/recent/ticker-posts

മണിയൂരിൽ കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് കുറുന്തോടി കാട്ടുപന്നി വീടിൻ്റെ ഗേറ്റിനിടയിൽ കുടുങ്ങി (വീഡിയോ)

 മണിയൂർ : കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്  ചെല്ലട്ടു പൊയിൽ ശാന്ത ഭവനിൽ ഷനോജ് കുമാറിന് (44) പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10.30നു മണിയൂർ ഹൈസ്‌കൂ ളിന് സമീപമായിരുന്നു സംഭവം.
കൂടെയുണ്ടായിരുന്ന ആൾ കുത്തേൽക്കാതെ രക്ഷപ്പെട്ടു.
ഇരുവരും വീട്ടിലേക്ക് പോവുകയായിരുന്നു. കാൽമുട്ടിനു താഴെ എല്ലിനു പൊട്ടലുണ്ട്.   പ്രദേശത്ത് കാട്ടു പന്നി ശല്യം രൂക്ഷമാണ്.
പ്രദേശത്ത് വലിയ തോതിൽ പന്നി ശല്യം കൂടി ഭീതിയിലാണ്  .

കാട്ടുപന്നികളെ തുരത്താൻ നടപടി എടുത്തില്ലെങ്കിൽ വലിയ തോതിൽ അപകടം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു  അതിനിടെ കുറുന്തോടി സറീനയിൽ കാട്ടു പന്നി ഗേറ്റിൽ കുടുങ്ങിയിരുന്നു.

Post a Comment

0 Comments