Ticker

6/recent/ticker-posts

കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരുക്ക്

കണ്ണൂർ: കണ്ണൂരിൽ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരുക്ക്. പിണറായി വെണ്ടുട്ടായി കനാൽ കരയിലാണ് സംഭവം ഉണ്ടായത്. ഇതേത്തുടർന്ന് സിപിഎം പ്രവർത്തകനായ വിപിൻ രാജിന്‍റെ കൈപ്പത്തി ചിതറിപ്പോയതായാണ് അറിയുന്നത്.

പരുക്കേറ്റതിനെത്തുടർന്ന് ഇയാളെ കണ്ണൂരിലെ സ്വകാര‍്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബോംബ് കൈകാര‍്യം ചെയ്യുന്നതിനിടെയാണ് സിപിഎം പ്രവർത്തകന് പരുക്കേറ്റതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Post a Comment

0 Comments