Ticker

6/recent/ticker-posts

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്.

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവില താഴേക്ക്. ഗ്രാമിന് 12,485 രൂപയും പവന് 99,880 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് 1,02,000 രൂപയായിരുന്നു  വില

ആഗോളവിപണിയില്‍ വില ഇടിയുന്നു
ട്രോയ് ഔണ്‍സിന് 4500 ഡോളറിന് മുകളിലെ വരെ എത്തിയിരുന്ന സ്വര്‍ണം ആഗോളവിപണിയില്‍ വന്‍ വിലയിടിവാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. സ്‌പോട്ട് ഗോള്‍ഡിന് ഇന്ന് മാത്രം 170.92 ഡോളര്‍ കുറഞ്ഞു. 4,363.24 ഡോളറാണ് വില. 3.77 ശതമാനമാണ് ഇടിഞ്ഞത്. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയില്‍ വില ഇടിഞ്ഞത്.

അതേസമയം, കുത്തനെ ഇടിഞ്ഞ യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഇന്ന് പതിയെ തിരിച്ചു കയറി വരുന്നുണ്ട്. 0.81 ശതമാനം കൂടി 4,378.70 ഡോളറാണ് ഇന്നത്തെ വില. 35.10 ഡോളറാണ് കൂടിയത്.

Post a Comment

0 Comments