Ticker

6/recent/ticker-posts

റോഡ് സുരക്ഷ സംബന്ധിച്ച് ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു

GVHSS മടപ്പള്ളി NSS യൂണിറ്റിൻ്റെ സപ്തദ്ന സഹവാസ ക്യാമ്പിൻ്റെ ഭാഗമായി ചെല്ലട്ടു പൊയിൽ ജനകിയ വായനശാലയിൽ റോഡ് സുരക്ഷ സംബന്ധിച്ച് ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.വടകര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ.എം.ജനാർദ്ദനൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു . ശ്രീ. നിതിൻ വി. ആർ (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വടകര )വിഷയാവതരണം നടത്തി. കെ പി. രാജേന്ദ്രൻ , കെ. കെ രാജേഷ്
 കെ. കെ നിജീഷ് എന്നിവർ ആശംസകൾ നേർന്നു.എൻ എസ് എസ് പ്രോഗ്രാം ഒഫീസർ ശ്രീ.രാഹുൽ ആർ നന്ദി രേഖപ്പെടുത്തി.

Post a Comment

0 Comments