കോഴിക്കോട്: വിദ്യാഭ്യാസം കൊണ്ട് നേടേണ്ടത് സ്വന്തത്തെയും സമൂഹത്തെയും പരിവർത്തിപ്പിക്കാനുള്ള ശേഷിയാകണമെന്ന് കാലിക്കറ്റ് സർവകലാശാല മുൻ പ്രൊവൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) സംഘടിപ്പിച്ച ഉന്നത വിജയികളായ നിർധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച ആധുനിക കാലത്ത് വിദ്യാർത്ഥികൾ കൂടുതൽ ഗവേഷണങ്ങളിൽ ഏർപ്പെടണമെന്നും പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുന്നവരായി മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ. കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി കെ. സിദ്ദീഖ് ആമുഖ പ്രഭാഷണം നടത്തി. സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചുള്ള സംക്ഷിപ്ത വിവരണം മുൻ വൈസ് ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ അവതരിപ്പിച്ചു. കിംഗ് അബ്ദുൽ അസീസ് സർവകലാശാല മുൻ അസിസ്റ്റൻ്റ് പ്രൊഫസർ
ഇസ്മായിൽ മരുതേരി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നയിച്ചു. ചെയർമാൻ എ പി അബ്ദുസ്സലാം, വർക്കിംഗ് പ്രസിഡന്റ് സംസം റഷീദ്, വൈസ് പ്രസിഡന്റ് കെ.സി. അബ്ദുൽ കരീം, നയീം ഖാദിരി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ആർ.വി. അബ്ദുൽ ഹമീദ് മൗലവിയുടെ പ്രാർത്ഥന നടത്തി. ജനറൽ സെക്രട്ടറി റസ്സാക്ക് മേലടി സ്വാഗതവും, വർക്കിംഗ് പ്രസിഡന്റ് എ.വി. മുസ്തഫ നന്ദി രേഖപ്പെടുത്തി.
സമൂഹത്തിലെ ഉന്നത വിജയം കൈവരിച്ച 43 നിർധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് സലീം അറക്കൽ, യു എ ബക്കർ, കെ ടി അബ്ദുസ്സലാം, എ ടി മുസ്തഫ അബ്ദുസ്സലാം മലപ്പുറം, മജീദ് കളത്തിൽ, സുബൈർ ഹാജി, ദിലിപ് കോട്ടപ്പുറം, സെയ്ത് മുഹമ്മദ് തൃശൂർ, എം.സി. ഷറഫുദ്ദീൻ, അബ്ദു കുറ്റിച്ചിറ, അലിക്കുട്ടി ഹാജി, സി.കെ. അബ്ദുൽ അസീസ്, അലി കരിമ്പ, മുഹമ്മദ് കോയ,ഇസ്ഹാക്ക് കണ്ണൂർ, എം കെ മുസ്തഫ,ഉമ്മർ മലപ്പുറം, കെ.പി. അഷ്റഫ്, കുഞ്ഞാവ മലപ്പുറം,, അബ്ദുറഹ്മാൻ തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു.
0 Comments
Readers, please exercise caution when using information from this website. Verify facts from multiple sources and be aware that not all content online is reliable. We do not endorse false information or harmful content and reserve the right to moderate and remove inappropriate comments. Your safety matters.