Ticker

6/recent/ticker-posts

അയനിക്കാട് കാട്ടുപന്നിയുടെ വിളയാട്ടം ; ആക്രമണം ഭയന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയോധികർക്ക് വീണ് ഗുരുതരപരിക്ക് (വീഡിയോ)



പയ്യോളി : അയനിക്കാട് പോസ്റ്റാഫീസ് പരിസരത്ത് കാട്ടുപന്നിയുടെ വിളയാട്ടം രൂക്ഷമാകുന്നു. തിങ്കളാഴ്ച വീട്ടുപരിസരത്തു നിന്നും കാട്ടുപന്നിയെ കണ്ട്  ഭയന്നോടിയതിനെ തുടർന്ന് വയോധികക്ക് വീണ് ഗുരുതര പരിക്കേൽക്കുകയുണ്ടായി. അയനിക്കാട് പൂക്കോട്ട് കുനീമൽ ജാനുവിനാണ് (74) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 9.40 ഓടെയാണ് സംഭവം. തൊഴുത്തിലെ പശുവിനെ അഴിച്ചു കെട്ടാൻ മുറ്റത്തേക്ക് ഇറങ്ങിയ ഇവർ തൊട്ടരുകിൽ പന്നിയെ കാണുകയായിരുന്നു. പന്നിയെ കണ്ട ഭയന്ന ജാനു തറയിലേക്ക് തലയടിച്ച് വീഴുകയായിരുന്നു.

ഉടൻ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ജാനുവിന്  തലക്ക് എട്ട് തുന്നലുകളുണ്ട്. കാട്ടുപന്നി ഓടുന്ന ദൃശ്യങ്ങൾ സമീപത്തെ വീട്ടിലെ സി.സി.ടി.വി  ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്     കാട്ടുപന്നിയുടെ വിളയാട്ടത്തിൽ കൃഷി വിളകൾക്കും വ്യാപക നാശം സംഭവിച്ചിട്ടുണ്ട്. ഇളംപിലാവിൽ സതീശന്റെ ചേമ്പ് ഉൾപ്പെടെയുള്ള കൃഷിവിളകൾ പന്നി നശിപ്പിച്ചിട്ടുണ്ട് . അയനിക്കാട് കൊക്കർണി വയൽ പ്രദേശത്തും ദേശീയപാതയോരത്തെ സ്വകാര്യവ്യക്തിയുടെ കാടുമൂടിയ സ്ഥലത്തും കാട്ടുപന്നികളുടെ വിഹാരകേന്ദ്രമായിട്ട് നാളുകൾ ഏറെയായി. എന്നാൽ കാടുകൾ നശിപ്പിക്കാനോ കാട്ടുപന്നികളെ തുരത്താനോ അധികൃതർ മുൻകൈയെടുക്കാത്തതിൽ നാട്ടുകാരിൽ വ്യാപക പ്രതിഷേധമുണ്ട്.

Post a Comment

0 Comments