Ticker

6/recent/ticker-posts

കർണാടകയിൽ വിഷപ്പുകയേറ്റ് മൂന്ന് യുവാക്കൾ മരിച്ചു

കർണാടകയിൽ വിഷപ്പുകയേറ്റ് മൂന്ന് യുവാക്കൾ മരിച്ചു; ഒരാൾ ആശുപത്രിയിൽ
കർണാടകയിലെ ബെലഗാവിയിൽ ദാരുണമായ സംഭവം. തണുപ്പകറ്റാനായി മുറിക്കുള്ളിൽ മരക്കരി (ചാർക്കോൾ) കത്തിച്ചതിനെത്തുടർന്ന് ഉണ്ടായ വിഷപ്പുക ശ്വസിച്ച് മൂന്ന് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു.
സംഭവത്തിൽ, അമൻ നഗർ സ്വദേശികളായ 22-കാരനായ റിഹാൻ, 23-കാരനായ മൊഹീൻ, 22-കാരനായ സർഫറാസ് എന്നിവരാണ് മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന 19 വയസ്സുകാരനായ ഷാനവാസിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തണുപ്പ് മാറ്റാനായി മുറിക്കകത്ത് കരി കത്തിച്ചതാണ് ഈ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കരി കത്തുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് പോലുള്ള വിഷവാതകങ്ങൾ ശ്വാസംമുട്ടലിന് കാരണമാവുകയായിരുന്നു

Post a Comment

0 Comments