Ticker

6/recent/ticker-posts

ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ശാസ്ത്രമേള വിജയികളെ അനുമോദിച്ചു



തുറയൂർ: ഭരണഘടന വിഭാവനം ചെയ്യുന്ന ശാസ്ത്രീയ മനോഭാവം പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിൻ്റെ പ്രായോഗികവത്കരണമാണ് ശാസ്ത്രമേളകളിൽ നടക്കുന്നതെന്ന് ഡി ആർ ഡി ഓയിലെ സീനിയർ സയിൻ്റിസ്റ്റ് സജീദ് നവാസ് പ്രസ്താവിച്ചു. സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡലിൽ ഒന്നാംസ്ഥാനം നേടിയ ആമിൽ ഷഹാം, മുഹമ്മദ് ഹംദല, സംസ്ഥാന കായികമേളയിൽ തൈക്വാണ്ടോയിൽ വെള്ളിമെഡൽ നേടിയ മുഹമ്മദ് ഷഹൽ എന്നിവർക്ക് ബി ടി എം ഹയർസെക്കൻ്ററി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നൽകിയ അനുമോദനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജീവൻ്റെ നിലനില്പിനും സംരക്ഷണത്തിനും ശാസ്ത്രത്തിൻ്റെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള പരിശീലനകളരികൾകൂടിയാണ് സ്കൂൾ ശാസ്ത്രമേളകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി ടി എ പ്രസിഡന്റ് ശ്രീമതി അസീഫ അധ്യക്ഷയായിരുന്നു. 
മാനേജർ ഹക്കീം വെട്ടുവാട്ടിൽ, അബ്ദുള്ള വെട്ടുവാട്ടിൽ, ഷഹനാസ് ഐ കെ, നാസർ എ പി, ഷബിൻ അവലത്ത്, സുജിത് നെല്ല്യേരി, പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ സുലൈഖ, നസീമ, ഹഫ്സത്ത്, ആമിൽ ഷഹാം, മുഹമ്മദ് ഹംദല എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ സന്ധ്യ പി ദാസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സറീന കെ നന്ദിയും പറഞ്ഞു.
തുറയൂർ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടന്ന സ്വീകരണപരിപാടിയിലും റാലിയിലും അധ്യാപകരും വിദ്യാർത്ഥികളും സ്കൌട്ട് ആൻ്റ് ഗൈഡ്സും അണിനിരന്നു. യു സി വാഹിദ് മാസ്റ്റർ, ഹെഡ് മിസ്ട്രസ് സുചിത്ര, ഫൈസൽ പി, അമീൻ മുയിപ്പോത്ത്, ഷമിന പി, പ്രതിഭ കെ സി, രമ പറപ്പട്ടോളി, ശ്രീലജ, ആയിഷ ഫർസാന എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments