Ticker

6/recent/ticker-posts

കാട്ടിലപ്പീടിക - കണ്ണൻകടവ് - കപ്പക്കടവ് റോഡ് പ്രവൃത്തി ഉദ്ഘാടനം


 
കൊയിലാണ്ടി: കാട്ടിലപ്പീടികഅങ്ങാടിയിൽ നിന്ന് കണ്ണൻകടവ് വഴി കാപ്പാട് ബീച്ചിൽ എത്തിച്ചേരുന്ന കാട്ടിലപ്പീടിക - കണ്ണൻകടവ് - കപ്പക്കടവ് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ബഹു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. 2025 - 26 ബജറ്റിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിന് 2.5 കോടി രൂപയാണ് അനുവദിച്ചത് . 800 മീറ്ററോളം ഡ്രൈനേജും ഇരുഭാഗങ്ങളിലും ഐറിഷും ഉൾപ്പെടുത്തി ബി എം ആൻ്റ് ബി സി നിലവാരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത് . കോഴിക്കോട് ഭാഗത്തു നിന്നുവരുന്ന ടൂറിസ്റ്റുകൾക്ക് കാട്ടിലപ്പീടിക വഴി എളുപ്പത്തിൽ കാപ്പാട് ബിച്ചിൽ എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും പ്രധാന റോഡാണിത് പരിപാടിയിൽ എം എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷം വഹിച്ചു . ജനപ്രതിനിധികളായ പി ബാബുരാജ് , സതി കിഴക്കയിൽ ,എം പി മൊയ്തീൻ കോയ , സന്ധ്യ ഷിബു , അതുല്യ ബൈജു , പി ശിവദാസൻ , റസീന ഷാഫി , രാജലക്ഷ്മി തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി സി സതീഷ് ചന്ദ്രൻ , എ സി രാമദാസൻ , അഭിൻ അശോക് , ആലിക്കോയ തെക്കെയിൽ എന്നിവരും സംസാരിച്ചു .

Post a Comment

0 Comments