Ticker

6/recent/ticker-posts

മണിയൂരിലെ ശാസ്ത്രപ്രതിഭകളെ അനുമോദിച്ചു

മണിയൂരിലെ ശാസ്ത്രപ്രതിഭകളെ അനുമോദിച്ചു
കോമൺവെൽത്ത് സ്കോളർഷിപ് നേടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബാംഗ്ളൂർ, മാഞ്ചസ്റ്റർ യൂണിവേഴ്‌സിറ്റി എന്നിവയിൽ എഞ്ചിനീയറിംഗ് പ്രോഗ്രാമിൽ ജോയിൻ്റ് പി. എച്ച്.ഡി യുടെ ആദ്യഘട്ടം പൂർത്തീകരിച്ചഎളമ്പിലാട് പറമ്പത്ത് മുഹമ്മദ് സജീർ , ക്വാണ്ടം ഫിസിക്സ് ഗവേഷണത്തിനായുള്ള പരിമാണ ഫെല്ലോഷിപ്പ് നേടിയ കേരളത്തിലെ ഏക വിദ്യർത്ഥിനിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവേഷണ വിദ്യാർത്ഥിയുമായ ഷഹാന ഷെറിൻ ,എം.എസ്.സി കെമിസ്ട്രി പരീക്ഷയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും മൂന്നാം റാങ്ക് നേടിയ കുറുന്തോടിയിലെ മുഹമ്മദ് റാഷിക്ക് വി.പി എന്നീ ശാസ്ത്ര പ്രതിഭകൾക്ക് മവാഖ് മണിയൂർ കരിയർ ഗൈഡൻസ് ആൻഡ് ഇൻഫർമേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി .എളമ്പിലാട് എം.എൽ.പി സ്‌കൂളിൽ സംഘടിപ്പിച്ച അനുമോദനച്ചടങ്ങ് പ്രശസ്ത കവി വീരാൻകുട്ടി ഉത്ഘാടനം ചെയ്തു .എം.പി. അബ്ദുൾറഷീദ് അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.സി. മുഹമ്മദ് സലിം സ്വാഗതം ആശംസിച്ച പരിപാടിയിൽ ടി.പി.സാജിദ് ,വി.വി.കേളപ്പൻ,പ്രമീള.ടി.ടി, ചന്ദ്രി .ടി, ടി.ടി മൊയ്തു,കെ.പി.അമ്മദ് ,കെ.റസാഖ് ,റഖീബ്.ടി, മജീദ് ഇ.വി എന്നിവർ സംസാരിച്ചു.എ.കെ.നസീർ മദനി നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments