Ticker

6/recent/ticker-posts

വനിതാ ഏകദിന ലോകകപ്പിൽ കന്നി കിരീവുമായി ചരിത്ര നേട്ടം

നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശക്തരായ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്താണ് ഇന്ത്യ വനിതാ ഏകദിന ലോകകപ്പിൽ തങ്ങളുടെ കന്നി കിരീടം നേടിയത്.
ഇന്ത്യ ഉയർത്തിയ 298 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറിൽ 246 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ്മയുടെ പ്രകടനമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിരയെ തകർത്തത്.
ക്യാപ്റ്റൻ ലോറ വോൾവാർഡ്ഡിന്റെ (98 പന്തിൽ 101) മികച്ച സെഞ്ചുറി പ്രകടനത്തിനും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനായില്ല.
നേരത്തെ, ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണർ ഷെഫാലി വർമ്മ (87), ദീപ്തി ശർമ്മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചു.
 .

Post a Comment

0 Comments