Ticker

6/recent/ticker-posts

ഫറോക്കിൽ സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം

 ഫറോക്കിൽ സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
ഫറോക്ക് മുൻസിപ്പൽ ഓഫിസിന് സമീപം ഇന്ന് രാവിലെ പത്ത് മണിയോടെ വലിയ അപകടം. സിമന്റുമായി വന്ന 16 ചക്രമുള്ള ലോറി ഒരു വീടിന് മുകളിലേക്ക് മറിയുകയായിരുന്നു.

പ്രദേശത്തെ സിമന്റ് ഗോഡൗണുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. മുൻസിപ്പൽ ഓഫിസ് മുതൽ പെട്രോൾ പമ്പ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതും മരങ്ങൾ സൂക്ഷിക്കുന്നതും പതിവാണ്. ഇതാണ് ഇത്തരം അപകടങ്ങൾ സംഭവിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.

നിലവിൽ ഫറോക്ക് പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അനധികൃതമായി റോഡരികിൽ പാർക്ക് ചെയ്തിട്ടുള്ള വാഹനങ്ങൾ നീക്കം ചെയ്യുന്ന നടപടികൾ പോലീസ് ആരംഭിച്ചു.

Post a Comment

0 Comments