Ticker

6/recent/ticker-posts

വടകര സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ മൂന്ന് നാല് അഞ്ച് ആറ് തീയതികളിൽ

വടകര സബ്ജില്ലാ സ്കൂൾ കലോത്സവം നവംബർ മൂന്ന് നാല് അഞ്ച് ആറ് തീയതികളിൽ 
ജെ എൻ എം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എൽ പി യു പി ,ഹൈസ്കൂൾ,ഹയർസെക്കൻഡറി വിഭാഗങ്ങളിൽ
10 വേദികളിലായി
275 ഇനങ്ങളിൽ ആറായിരത്തോളം വിദ്യാർത്ഥികൾ മാറ്റുരുക്കും.
കലാമേളയുടെ ഉദ്ഘാടനം നാലിന് രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരി നിമ്നാ വിജയ് നിർവഹിക്കും.നഗരസഭ ചെയർ പേഴ്സൺ കെ പി ബിന്ദു അധ്യക്ഷത
വഹിക്കും.
ആറിന് വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.കെ രമ എംഎൽഎ 
ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി കെ സതീശൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.മേളയുടെ സുഗമമായ നടത്തിപ്പിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.
കലോത്സവത്തിന്റെ പ്രചരണാർത്ഥം നവംബർ 3 ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തു നിന്നും ട്രോഫിയുമായി തുറന്ന വാഹനം ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്കൂളിൽ എത്തിച്ചേരും.
വാർത്താ സമ്മേളനത്തിൽ
 കെ നിഷ (ജനറൽ കൺവീനർ), കെ കെ മനോജ് ( ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ),
സത്യൻ സി കെ (കൺവീനർ), വികെ അസീസ് (ചെയർമാൻ, പബ്ലിസിറ്റി കമ്മിറ്റി), സി സുനീഷ് കുമാർ ( കൺവീനർ പ്രോഗ്രാം കമ്മിറ്റി), കെ മുഹമ്മദ് ഫൈസൽ (കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി), എംപി മുഹമ്മദ് റഫീഖ് , ഇസ്മായിൽ മൊട്ടമ്മൽ, ബാജേഷ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments