Ticker

6/recent/ticker-posts

ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ .വകുപ്പുതല അന്വേഷണത്തിന്‌ ഉത്തരവിട്ടു

 




ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ പാലക്കാട് മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടറായ കെ.വി. ഷൺമുഖനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു. ആർ.എസ്.എസ്. പരിപാടിയിൽ യൂണിഫോം ധരിച്ച് പങ്കെടുത്തതിനാണ് എക്‌സൈസ് കമ്മീഷണർ ഈ നടപടി സ്വീകരിച്ചത്.ഒക്ടോബർ 2-ന് പാലക്കാട് കല്ലടിക്കോട് വെച്ച് നടന്ന ആർ.എസ്.എസ്സിന്റെ പഥസഞ്ചലനത്തിൽ ഷൺമുഖൻ പങ്കെടുത്തുവെന്നാണ് പ്രധാന കണ്ടെത്തൽ.പങ്കെടുക്കുക മാത്രമല്ല, ഇദ്ദേഹം ആർ.എസ്.എസ്. യൂണിഫോം ധരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് എക്‌സൈസ് കമ്മീഷണർ സസ്പെൻഷൻ ഉത്തരവിട്ടത്. സർക്കാർ ജീവനക്കാർക്ക് ബാധകമായ സർവീസ് ചട്ടങ്ങൾ ലംഘിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.ഷൺമുഖനെതിരെ വകുപ്പുതല അന്വേഷണത്തിനും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്.


Post a Comment

0 Comments