Ticker

6/recent/ticker-posts

ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ച സംഭവം: രണ്ട് യുവതികൾക്കെതിരെ കേസ്


ബെംഗളൂരുവിൽ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന രണ്ട് മലയാളി യുവതികൾക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം എടത്തറ ആര്‍ത്തശ്ശേരി സ്വദേശി സി.പി. വിഷ്ണു (39) ആണ് മരിച്ചത്.
യെല്ലനഹള്ളിയിലെ റേഡിയന്റ് ഷൈന്‍ അപ്പാര്‍ട്ട്‌മെന്റിലാണ് വിഷ്ണു താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന സൂര്യ കുമാർ, ജ്യോതി എന്നിവരുമായി ഫ്ലാറ്റ് പങ്കിട്ടാണ് വിഷ്ണു താമസിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിഷ്ണുവിനെ ഫ്ലാറ്റിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവതികളിൽ ഒരാളാണ് വിവരം ഫോണിലൂടെ ബന്ധുക്കളെ അറിയിച്ചതെന്നാണ് റിപ്പോർട്ട്.
വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹുളിമാവ് പോലീസ് കേസെടുത്തത്. യുവതികളുടെ പീഡനം കാരണമാണ് വിഷ്ണു ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ പരാതിയിൽ ആരോപിക്കുന്നത്

കേസ് വിവരങ്ങൾ:

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് യുവതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവതികളിൽ ഒരാളുമായി വിഷ്ണുവിന് അടുപ്പമുണ്ടായിരുന്നതായും ഇതുമായി ബന്ധപ്പെട്ട് ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നതായും വിവരമുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Post a Comment

0 Comments