Ticker

6/recent/ticker-posts

പയ്യോളിയിലെ മുസ്ലിം ലീഗ് നേതാവ് നഗരസഭ വികസന കാര്യ സമിതി ചെയർമാൻ സ്ഥാനം രാജി വെച്ചു: ഇടതുപക്ഷ പിന്തുണയോടെ മത്സരിക്കാൻ നീക്കം

പയ്യോളിയിലെ മുസ്ലിം ലീഗ് നേതാവ് നഗരസഭ വികസന കാര്യ സമിതി ചെയർമാൻ സ്ഥാനം രാജി വെച്ചു: ഇടതുപക്ഷ പിന്തുണയോടെ  മത്സരിക്കാൻ നീക്കം.
നഗരസഭയിലെ കോട്ടക്കൽ രണ്ടാം ഡിവിഷനിലെ നിലവിലെ കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി ചെയർമാനുമായ കോട്ടക്കൽ അഷറഫ് ആണ് നഗരസഭയിലെത്തി വികസന കാര്യ സമിതി ചെയർമാൻ സ്ഥാനം രാജിവെച്ചത്. സിപിഎം നേതാവും കൗൺസിലറുമായ ടി ചന്തു മാസ്റ്റർക്കും ഇടതുപക്ഷ നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയാണ് രാജികത്ത് നൽകിയത്. നഗരസഭാ സെക്രട്ടറി പി വിജില രാജി കത്ത് സ്വീകരിച്ചു.   കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചെങ്കിലും കോട്ടക്കലിലെ ഒന്നാം വാർഡിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.യുഡിഎഫിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കങ്ങൾ  കാരണം യുഡിഎഫ് ഇതുവരെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല എന്നാൽ ലീഗിൻറെ വാർഡായ കോട്ടക്കലിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതിരിക്കുന്നതിന് കാരണവും മറിച്ചല്ല. ഇടഞ്ഞുനിൽക്കുന്ന അഷ്റഫ് കോട്ടക്കലിനെ സ്ഥാനാർത്ഥിയാക്കി സീറ്റ് പിടിക്കാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നതെന്നാണ് വിവരം   .

Post a Comment

0 Comments