Ticker

6/recent/ticker-posts

വിവിധ പരിപാടികളോടെ ലോക പ്രമേഹ ദിനം ആചരിച്ചു



പയ്യോളി : വിവിധ പരിപാടികളോടെ ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നടന്നു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജേഷ് വി പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മേലടി 'സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. വീണ, ജില്ലാ എജ്യൂക്കേഷൻ & മീഡിയ ഓഫീസർ ഡോ. ഭവില, ഡെപ്യൂട്ടി ജില്ല എജുക്കേഷൻ മീഡിയ ഓഫീസർ നാരായണൻ മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ സജിത് ബാബു മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഷീബ. എം തുടങ്ങിയവർ സംസാരിച്ചു. 
പ്രമേഹ നിയന്ത്രണ മാർഗ്ഗങ്ങളെ കുറിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ രാജാറാം കെ കെ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ അഭിസംബോധന ചെയ്തു കൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന റാലിയിൽ സ്കൂൾ കുട്ടികളും ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു. പ്രമേഹത്തെക്കുറിച്ച് മേലടി സാമൂഹിക ആരോഗ്യ കേന്ദ്രം എപ്പിഡമോളജിസ്റ്റ് ആദിഷ, വടകര ജില്ല ആശുപത്രി ഡയറ്റീഷൻ റിജിന എന്നിവർ ക്ലാസുകൾ എടുത്തു. പ്രമേഹ രോഗികളുടെ ഭക്ഷണക്രമങ്ങൾ ഉൾപ്പെടുന്ന പോഷകാഹാര പ്രദർശനവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മെലഡി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ അവതരിപ്പിച്ച സുംബ ഡാൻസ് പ്രമേഹത്തിൽ വ്യായാമത്തെ പ്രതിരോധിക്കുന്നതിനുള്ള പ്രാധാന്യം ഓർമിപ്പിച്ചു.
ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, ആരോഗ്യപ്രവർത്തകർആശാ പ്രവർത്തകർ ആരോഗ്യവാളണ്ടിയർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments