Ticker

6/recent/ticker-posts

കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ ഫാത്തിമ തെഹ്‌ലിയയെ രംഗത്തിറക്കി യുഡിഎഫ്


തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷൻ ഭരണം പിടിച്ചെടുക്കാൻ വനിത യുവ നേതാവിനെ മത്സരരംഗത്തിറക്കി യുഡിഎഫ് . മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വക്കേറ്റ് ഫാത്തിമ തെഹ്‌ലിയയെ മത്സരിപ്പിക്കാൻ ആണ് യു ഡി എഫ് തീരുമാനം കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡിലാണ് തഹലീയ ജനവിധി തേടുക.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കാനിരിക്കെയാണ് കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വം' തെരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗത്ത് കന്നിയങ്കത്തിനാണ് കോഴിക്കോടിൻ്റെ മണ്ണിൽ ഇറങ്ങുന്നത്

Post a Comment

0 Comments