Ticker

6/recent/ticker-posts

മഞ്ചേരിയിൽ പാമ്പുകടിയേറ്റ് ഒന്നര വയസ്സുകാരൻ മരിച്ചു


മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ വിഷപ്പാമ്പിന്റെ കടിയേറ്റ് ഒരു വയസ്സും ആറുമാസവും മാത്രം പ്രായമുള്ള കുട്ടിക്ക് ദാരുണാന്ത്യം. മഞ്ചേരി പൂക്കളത്തൂർ സ്വദേശിയായ ശ്രീജേഷിന്റെ മകൻ അർജുൻ ആണ് മരണപ്പെട്ടത്.


വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിയെ മൂർഖൻ പാമ്പ് കടിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാർ അർജുനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ മൃതദേഹം നിലവിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും

Post a Comment

0 Comments