Ticker

6/recent/ticker-posts

നന്തിയിൽ തെരുവ്നായയുടെ കടിയേറ്റ് 11 പേർ ആശുപത്രിയിൽ


നന്തി ബസാർ: നായയുടെ കടിയേറ്റ് പതിനൊന്ന് പേർ ആശുപത്രിയിലായി.വ്യാഴാഴ്ച കാലത്ത് ഇരുപതാംമൈൽ റെയിലിന് അടുത്ത് വെച്ച് 3 പേരെ കടിച്ച നായ പിന്നീട് കടലൂർ വളയിൽ കടപ്പുറത്ത് വെച്ച് എട്ടോളം പേരെയും ആക്രമിച്ചു. നായയുടെ കടിയേറ്റ കൊവ്വുമ്മൽ ഇഷാൻ എന്ന മൂന്ന് വയസ്സുള്ള കുട്ടിയെയും ശാന്ത എന്ന സ്ത്രീയേയും മെഡിക്കൽ കോളജിലേക്ക് കൊണ്ട് പോയി. മറ്റുള്ളവർ കൊയിലാണ്ടി ആശുപത്രിയിൽ ചികിൽസ തേടി. വി യം കെ ഉമ്മർ, ടി.പി. പ്രസാദ്, സുഹറ, അയ്യപ്പൻ കാട്ടിൽ ഫസലു , തട്ടാൻ കണ്ടി അബുബക്കർ, നാരായണൻ 68 , ഇന്ദിര 57, ശാന്ത 67, ദാസൻ 57, സുമയ്യ, എന്നിവർക്കാണ് നായയുടെ കടിയേറ്റത്. നായക്ക് പേ ബാധയുള്ളതായി സംശയിക്കുന്നു.

Post a Comment

0 Comments