Ticker

6/recent/ticker-posts

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി
തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രസവത്തിനെത്തിയ യുവതി അണുബാധയെ തുടർന്ന് മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കരിക്കകം സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്ക് എതിരെ ബന്ധുക്കൾ നൽകിയ പരാതിയിൽ, ഒരു പ്രത്യേക ടീമിനെ നിയോഗിച്ച് രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.

അതേസമയം, എസ്എടി ആശുപത്രി സൂപ്രണ്ടുമായി ബിജെപി നേതാവ് വി. മുരളീധരനൊപ്പമെത്തി ചർച്ച നടത്തിയെങ്കിലും, പ്രതിഷേധം തുടരാനാണ് ബന്ധുക്കളുടെ തീരുമാനം. സുപ്രീം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം അന്വേഷണം നടത്തേണ്ടതെന്നാണ് ബന്ധുക്കളുടെ പ്രധാന ആവശ്യം. ഈ ആവശ്യം സർക്കാരിനെ അറിയിക്കാമെന്ന് സൂപ്രണ്ട് ചർച്ചയിൽ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, ഈ വിഷയത്തിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി.

 

Post a Comment

0 Comments