Ticker

6/recent/ticker-posts

ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോതമംഗലത്ത് ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിനിയെ  മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കുളം സ്വദേശി ഹരിയുടെ മകള്‍ നന്ദന(19)ആണ് മരിച്ചത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റല്‍ മുറിയിലെ തൂങ്ങിമരിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടത്.
വെള്ളിയാഴ്ച വൈകീട്ട് മകള്‍ മുപ്പത്തി ഒന്നായിരം രൂപ ഫീസ് ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് തുടര്‍ന്ന് അയച്ചുനല്‍കിയിരുന്നുവെന്നും പിതാവ് പറഞ്ഞു. മകളുടെ മരണ കാരണം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇളയ മകളും പഠിക്കുകയാണെന്നും അതിനാല്‍ നന്ദനയുടെ ഫീസ് അയച്ചുനല്‍കാന്‍ താമസമുണ്ടാകാറുണ്ടെന്നും ഹരി വ്യക്തമാക്കി

Post a Comment

0 Comments