Ticker

6/recent/ticker-posts

ജനങ്ങളെ അടിച്ചമർത്തി 'ഫ്രഷ് കട്ട്' വീണ്ടും തുറക്കാമെന്ന് ആരും കരുതേണ്ട പി കെ കുഞ്ഞാലിക്കുട്ടി

താമരശ്ശേരിയിലെ 'ഫ്രഷ് കട്ട്' സ്ഥാപനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. ശുദ്ധവായു നശിപ്പിക്കുന്നതിലും വലുതല്ല ഒരു ബിസിനസ് എന്ന് അദ്ദേഹം വ്യക്തമാക്കി. ബലം പ്രയോഗിച്ചോ ജനങ്ങളെ ദുരിതത്തിലാക്കിയോ മാലിന്യ സംസ്കരണം നടത്താൻ കഴിയില്ല.
ജനങ്ങളുടെ പ്രതിഷേധം തികച്ചും സ്വാഭാവികമാണ്. കോഴിക്കോട് ജില്ലയിൽ മാലിന്യ സംസ്കരണം കുത്തകവൽക്കരിച്ചതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം. കൂടുതൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ തുറക്കണം എന്നും ജനങ്ങളെ അടിച്ചമർത്തി 'ഫ്രഷ് കട്ട്' വീണ്ടും തുറക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാക്ടറി വീണ്ടും തുറന്നാൽ ശക്തമായ സമരം ഉണ്ടാകും. ക്ഷമയോടെ അഞ്ച് വർഷം സമരം ചെയ്തിട്ടും പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളെ സമാധാനപരമായി ജീവിക്കാൻ അനുവദിക്കണം. പോലീസ് അനാവശ്യ നടപടികൾ അവസാനിപ്പിക്കണം. താമരശ്ശേരി വെള്ളരിപ്പട്ടണം അല്ലെന്ന് പോലീസ് ഓർക്കണം. ദാരിദ്ര്യം ഇല്ലെന്ന് പറയുന്ന ഒരു സ്ഥലത്ത് ശുദ്ധവായുവിന് വേണ്ടിയാണ് സമരം നടക്കുന്നതെന്ന കാര്യം ശ്രദ്ധിക്കണം. ഈ സമരത്തിന് മുസ്ലിം ലീഗിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Post a Comment

0 Comments