Ticker

6/recent/ticker-posts

വടകര ഉപജില്ല കലോത്സവത്തിന് വർണാഭമായ തുടക്കം


വടകര:നവംബർ 3മുതൽ 6വരെ ജെഎൻഎം സ്കൂളിൽ വെച്ച് നടക്കുന്ന വടകര ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി.16 ഓളം വേദികളിൽ രചന മത്സരങ്ങൾ പൂർത്തിയായി.നാളെ മുതൽ 10 വേദികളിലായി സ്റ്റേജ് മത്സരങ്ങൾ അരങ്ങേറും.
ശ്രദ്ധേയമായി ട്രോഫി വിളംബര റാലി
കലോത്സവ വിജയികളെ കാത്ത് പുതുപുത്തൻ ട്രോഫികളാണ് ഇത്തവണ ഒരുക്കിയത്.കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആണ് ട്രോഫി കമ്മറ്റി ഏറ്റെടുത്തത്.
രുചിമേളം തീർത്ത് ഭക്ഷണ കമ്മറ്റി
കലോത്സവ പങ്കാളികൾക്കു ആദ്യദിവസം ചിക്കൻ ബിരിയാണിയാണ് വിതരണം ചെയ്തത്.ഒട്ടും തിരക്കില്ലാതെ എല്ലാവർക്കും ഭക്ഷണം കഴിക്കാൻ വിശാലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
പരിസ്ഥിതി സൗഹൃദമായാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മറ്റി പ്രവർത്തിക്കുന്നത്.കലാത്സവ നഗരിയിൽ എല്ലായിടത്തും അവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ വല്ലം വെള്ളം കുടിക്കാൻ മൺപാത്രവും സജ്ജീകരിച്ചിട്ടുണ്ട്.
പബ്ലിസിറ്റിക്കായി മികച്ച ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്.മാധ്യമ പ്രവർത്തകർക്ക് പ്രത്യേകം സജ്ജീകരണം മത്സര ഫലങ്ങൾ തത്സമയം പ്രസിദ്ധീകരിക്കാൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രോഗ്രാം സമയ ബന്ധിതമായി നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.കൃത്യസമയത്ത് നടത്താൻ വളണ്ടിയർമാരുടെയും അധ്യാപകരുടെയും ടീം ഒരുങ്ങിക്കഴിഞ്ഞു

Post a Comment

0 Comments