Ticker

6/recent/ticker-posts

വിതുരയിൽ തയ്യൽതൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു


​വിതുരയിൽ തയ്യൽക്കട നടത്തിയിരുന്ന 57 വയസ്സുള്ള ഒരു സ്ത്രീ വൈദ്യുതാഘാതമേറ്റ് മരിച്ചു. വിതുര കോട്ടിയത്തറ മിത്രാനഗർ സ്വദേശിനിയായ വിമലയാണ് ദാരുണമായി മരണപ്പെട്ടത്.
​ശിവൻകോവിൽ ജങ്ഷനിലെ കടയിൽവെച്ച് വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം നാല് മണിയോടെയായിരുന്നു സംഭവം. ഇസ്തിരിപ്പെട്ടി വൈദ്യുതി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർക്ക് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
​നിലവിളി കേട്ട് ഓടിയെത്തിയ അടുത്തുള്ള കടക്കാർ ഉടൻതന്നെ വിമലയെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭർത്താവിൻ്റെ മരണശേഷം ഇവർ ആരംഭിച്ചതാണ് ഈ തയ്യൽക്കട. കൃഷ്ണേന്ദു, കിഷോർ എന്നിവരാണ് മക്കൾ.

Post a Comment

0 Comments