Ticker

6/recent/ticker-posts

പയ്യോളി നഗരസഭ:എൽഡിഎഫ് സ്ഥാനാർത്ഥികൾ പത്രിക നൽകി



പയ്യോളി നഗരസഭയിൽമുഴുവൻവാർഡുകളിലേയും എൽഡിഎഫ്സ്ഥാനാർത്ഥികൾ വരണാ ധികാരിക്ക് പത്രിക നൽകി. പയ്യോളി എ കെ ജി മന്ദിരത്തിൽ നിന്നും എൽഡിഎഫ് നേതാക്കളും പ്രവർത്തകരും പ്രകടനമായി നഗരസഭ ഓഫീസിലെത്തിയാണ് പത്രിക നൽകിയത്. 1 മുതൽ 19 വരെയുള്ള വാർസുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ വ്യവസായ കേന്ദ്രം മാനേജർക്കും 20 മുതൽ 37 വരെയുള്ള വാർഡുകളിലെ സ്ഥാനാർത്ഥികൾ കോഴിക്കോട് ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർക്കുമാണ് പത്രികനൽകിയത്.എൽഡിഎഫ്നേതാക്ക ളായ എം പി ഷിബു, ടി ചന്തു, ടി അരവിന്ദാ ക്ഷൻ, പി ടി രാഘവൻ, കെ ശശിധരൻ, കൊളാവിപ്പാലം രാജൻ, എസ് വി റഹ്മത്തു ള്ള,ഖാലിദ് പയ്യോളി, പി വി മനോജൻ , കെ പി ഗിരീഷ് കുമാർ, എൻ സി മുസ്തഫ, കെ ടി ലിഖേഷ് എന്നിവർ നേതൃത്വം നൽകി.
 

Post a Comment

0 Comments