Ticker

6/recent/ticker-posts

സൈബർ സുരക്ഷാ ഭീഷണികൾ കുറയ്ക്കുന്നതിനും ഹാക്കിംഗ് തടയുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ 'സിം ബൈൻഡിംഗ്' നിയമം കൊണ്ടുവരുന്നു

സൈബർ സുരക്ഷാ ഭീഷണികൾ കുറയ്ക്കുന്നതിനും ഹാക്കിംഗ് തടയുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ 'സിം ബൈൻഡിംഗ്' നിയമം കൊണ്ടുവരുന്നു. ഈ നിയമപ്രകാരം, സജീവമല്ലാത്ത (ആക്ടീവ് അല്ലാത്ത) സിം കാർഡുമായി ലിങ്ക് ചെയ്തിട്ടുള്ള മെസ്സേജിംഗ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ സാധ്യതയുണ്ട്.

പുതിയ മാറ്റങ്ങൾ ഇവയാണ്
അക്കൗണ്ടുകൾ മരവിക്കും: വാട്ട്‌സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്ചാറ്റ് പോലുള്ള മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്ന ഡിവൈസിൽ ഒരു ആക്ടീവ് സിം ഇല്ലെങ്കിൽ, ആ അക്കൗണ്ടുകൾ ഉടൻ തന്നെ നിർജ്ജീവമാകും. അതായത്, അക്കൗണ്ട് തുറക്കാൻ കഴിയാത്ത അവസ്ഥ വരും.

വെബ് സേവനങ്ങളെ ബാധിക്കും: കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കുന്ന വാട്ട്‌സ്ആപ്പ് വെബ്, ടെലിഗ്രാം വെബ് സേവനങ്ങൾക്കും നിയന്ത്രണം വരും.
ആറ് മണിക്കൂർ പരിധി
വാട്ട്‌സ്ആപ്പ് വെബ് പോലുള്ള സേവനങ്ങൾക്ക് ആറ് മണിക്കൂറിൽ കൂടുതൽ ലോഗിൻ അനുവദിക്കില്ല. ഓരോ ആറ് മണിക്കൂർ കൂടുമ്പോഴും അക്കൗണ്ട് ലോഗൗട്ടാകുകയും ഉപയോക്താവ് ക്യൂആർ കോഡ് വഴിയോ പാസ്‌വേഡ് വഴിയോ വീണ്ടും ലോഗിൻ ചെയ്യേണ്ടതായും വരും.
കേസുകൾ വരുമ്പോൾ, ആക്ടീവ് അല്ലാത്ത സിം ഉപയോഗിച്ച് മെസ്സേജ് അയച്ചവരെ തിരിച്ചറിയാൻ കഴിയാതെ വരുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ പ്രധാന ലക്ഷ്യം. ഉപയോക്താവിന്റെ വിവരങ്ങൾ സിം കാർഡുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ കഴിയും.

ഈ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്താൻ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് 90 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Post a Comment

0 Comments