Ticker

6/recent/ticker-posts

എൻ.എച്ച് 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി -കീഴൂർ റോഡ് അടയ്ക്കുന്നതിനെതിരെയുള്ള സമരം ലക്ഷ്യത്തിലേക്ക്

നന്തി ബസാർ :എൻ.എച്ച് 66 ൻ്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് 
നന്തി -കീഴൂർ എന്നെന്നേക്കുമായി അടയ്ക്കുന്നതിന് പകരം അണ്ടർ പാസ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മൂടാടി ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി നടത്തിവന്ന സമരം അവസാനിപ്പിച്ചു.
എൻ.എച്ച് അധികൃതർ വഗാഡ് കമ്പനിക്ക് നൽകിയ ഏഴ് മീറ്റർ ഉയരവും, അഞ്ചര മീറ്റർ വീതിയും ഉള്ള അണ്ടർ പാസ്സ് പ്ലാൻ കോപ്പി കൈപറ്റിയ ശേഷമാണ് സമരം താൽക്കാലികമായി നിർത്തിവെയ്ക്കാൻ സമരസമിതി തീരുമാനിച്ചത്. സമരസമിതി മുഖ്യമന്ത്രിയെയും, പൊതുമരാമത്ത് മന്ത്രിയും, എം.പി , എം.എൽ.എ,
 എൻ. എച്ച് അധികൃതരുമായി കൂടിക്കാഴ്ച നടത്തിയാണ് ആവശ്യം നേടിയെടുത്തത്.
സമരപന്തൽ പൊളിച്ച് മാറ്റി നന്തി ടൗണിൽ നടത്തിയ സർവ്വകക്ഷി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകമാർ സമരം നിറുത്തിയതായി പ്രഖ്യാപിച്ചു.
സമരസമിതി ചെയർമാൻ രാമകൃഷ്ണൻ കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വകക്ഷി നേതാക്കളായ ചെല്ലട്ടൻ കണ്ടി വിശ്വൻ, ഭാസ്ക്കരൻ മാസ്റ്റർ, സിറാജ് മുത്തായത്ത്, 2-ാം വാർഡ് സ്ഥാനാർത്ഥിയായ റസൽ നന്തി, ഗോപാലൻ, സനീർ, വിനീഷ് എന്നിവർ സംസാരിച്ചു.
സമരസമിതി കൺവീനർ 
വി.വി സുരേഷ് സ്വാഗതവും,
ടി.കെ ഭാസ്കരൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments