Ticker

6/recent/ticker-posts

സി.കെ. മുഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചു



നടുവണ്ണൂർ :പ്രവാസിവ്യവസായിയും, കോൺഗ്രസ്സ് നേതാവുമായിരുന്ന സി.കെ മുഹമ്മദ്അനുസ്മരണം സംഘടിപ്പിച്ചു. കിഴുക്കോട്ട് കടവിലെ മഠത്തിൽ വീട്ടിൽ വെച്ച് നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ രാജീവൻ ഉദ്ഘാടനം ചെയ്തു. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരേയും ഒരുപോലെ സ്നേഹിച്ച തികഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു സി.കെ. മുഹമ്മദെന്ന് രാജീവൻ അനുസ്മരിച്ചു. വാർഡ് മെമ്പർ സജ്ന അക്സർ അദ്ധ്യക്ഷത വഹിച്ചു. 
കെ.ടി.കെ റഷീദ് അനുസ്മരണ പ്രഭാഷണം നടത്തി. എം.സത്യനാഥൻ മാസ്റ്റർ, കെ.പി.പ്രശാന്ത്, ബാലൻ കാളിയാക്കൽ, മുഹമ്മദലി ചാത്തോത്ത്, വേലായുധൻ മക്കാട്ട്, കെ.പി.സത്യൻ, സദാനന്ദൻ പാറക്കൽ, ശിഹാബ് തങ്ങൾ ചെറായി, ബാലൻ പുത്തലത്ത്, എൻ.റഷീദ് സ്വാഗതവും, ഇ.എം. യൂസഫ്നന്ദിയും പറഞ്ഞു.
അക്സർ പുതുക്കുടി, ഇ.പി. റഫീഖ്, സജീവൻ ചാലിൽ മീത്തൽ എന്നിവർ നേതൃത്വം നൽകി.


 

Post a Comment

0 Comments