Ticker

6/recent/ticker-posts

പയ്യോളി സൈക്കിൾസിന്റെ നാലാമത് ഷോറൂം പെരുമാൾപുരം പയ്യോളി ഹൈസ്കൂളിന് സമീപംപ്രവർത്തനം ആരംഭിച്ചു.സ്ലോ സൈക്കിൾ മത്സരം സംഘടിപ്പിച്ചു

പയ്യോളി സൈക്കിൾസിന്റെ നാലാമത് ഷോറൂം പെരുമാൾപുരം പയ്യോളി ഹൈസ്കൂളിന് സമീപം കേരള പിറവി ദിനത്തിൽ ഉദ്ഘാടനം ചെയ്തു തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.ആദ്യ വില്പന പയ്യോളി മുൻസിപ്പൽ ചെയർമാൻ വി കെ അബ്ദുറഹിമാൻ  അശോകൻ മധുരക്കണ്ടിക്ക് നൽകി നിർവ്വഹിച്ചു. ചടങ്ങിൽ തിക്കോടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനു കരോളി, ജയകൃഷ്ണൻ ചെറുകുറ്റി, പയ്യോളി മുനിസിപ്പൽ കൗൺസിലർജ കെ.ടി.വിനോദ്,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി , മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ MKiശ്രീനിവാസൻ,  സൈക്കിൾ കൂട്ടം പള്ളിക്കര സെക്രട്ടറി അനിൽ തായനാടത്ത്, പ്രസിഡണ്ട് പ്രതീഷ് കെ.പള്ളി, പൈക്കോസ് വൈസ് പ്രസിഡണ്ട് ശ്രീമതി. ഉഷാ ബാബു എന്നിവർ ആശംസകൾ നേർന്നു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് പള്ളിക്കര സൈക്കിൾ കൂട്ടവും പൈക്കോസ് കീഴൂർ, പയ്യോളി സൈക്കിൾസും സംയുക്തമായി പയ്യോളി ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച സ്ലോ സൈക്കിൾ മത്സരം പയ്യോളി എസ്. എച്ച്.ഒ   പി. ജിതേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ ജില്ലാ സ്ലോ സൈക്കിൾ ചാമ്പ്യൻ കണാരൻ മേപ്പയൂർ, ദീർഘദൂര സൈക്കിൾ യാത്രികൻ  ചെറിയാക്കൻ വെലത്താടത്ത് എന്നിവരെ ആദരിച്ചു. ചടങ്ങിൽ രാജീവ് രാജ ഗീതം സ്വാഗതവും പയ്യോളി സൈക്കിൾസ് സംരംഭകൻ  സജിത്ത് പയ്യോളി നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments