Ticker

6/recent/ticker-posts

എസ് എൻ ബി എം ഗവ.യു പിയിൽ സ്കൂൾ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു


പയ്യോളി: മേലടി ശ്രീനാരായണ ഭജനമഠം ഗവ.യു പി സ്കൂളിന് എം എൽ എ യുടെ പ്രത്യേക വികസന നിധി പ്രകാരം അനുവദിച്ച സ്കൂൾ വാഹനം ശ്രീമതി കാനത്തിൽ ജമീല എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.നഗരസഭാ ചെയർമാൻ വി.കെ.അബ്ദുറഹ്മാൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി എം ഹരിദാസൻ (ചെയർമാൻ,ആരോഗ്യ സ്റ്റാൻഡിംങ് കമ്മറ്റി), എൻ പി ആതിര (കൗൺസിലർ), എം.കെ രാഹുൽ ( ബിപിസി), സി പ്രമോദ്, കെ കെ പ്രേമൻ, എ പി കുഞ്ഞബ്ദുള്ള, കെ വി ചന്ദ്രൻ ,ലത്തീഫ് ,അഖിൽ കാപ്പിരിക്കാട്, അജയകുമാർ, പി എം ഫസലിയ, സുധീഷ് ജനത, വിവേക് പയ്യോളി, എൻ.സിന്ധു, എം.സി പ്രമോദ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments