Ticker

6/recent/ticker-posts

ആന്ധ്രയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു


ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തുള്ള കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഏകാദശിയുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങുകൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും, മരണസംഖ്യ ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ക്ഷേത്രത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ഉടൻ തന്നെ സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

0 Comments