Ticker

6/recent/ticker-posts

55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.


55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും (ഭ്രമയുഗം) മികച്ച നടിയായി ഷംല ഹംസയെയും (ഫെമിനിച്ചി ഫാത്തിമ) തെരഞ്ഞെടുത്തു. 
മഞ്ഞുമ്മൽ ബോയ്‌സ് ആണ് മികച്ച സിനിമ. മഞ്ഞുമ്മൽ ബോയ്‌സ് സംവിധാനം ചെയ്ത‌ ചിദംബരം മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്‌ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച രണ്ടാമത്തെ ചിത്രം. ലിജോ മോൾ ജോസ് ആണ് മികച്ച സ്വഭാവനടി (നടന്ന സംഭവം). സ്വഭാവ നടൻമാർ- സൗബിൻ ഷാഹിർ (മഞ്ഞുമ്മൽ ബോയ്‌സ്), സിദ്ധാർഥ് ഭരതൻ (ഭ്രമയുഗം). ജ്യോതിര്‍മയി(ബൊഗൈൻവില്ല), ദര്‍ശന രാജേന്ദ്രന്‍(പാരഡൈസ്), ടൊവിനോ(എആര്‍എം), ആസിഫ് അലി(കിഷ്കിന്ധ കാണ്ഡം) എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശവും ലഭിച്ചു. 

മറ്റു പ്രധാന പുരസ്‌കാരങ്ങൾ 

 കഥാകൃത്ത്- പ്രസന്ന വിതാനഗൈ (പാരഡൈസ്)
തിരക്കഥാകൃത്ത്- ചിദംബരം (മഞ്ഞുമ്മൽ ബോയ്‌സ്)
തിരക്കഥ (അഡാപ്‌റ്റേഷൻ) - ലാജോ ജോസ്, അമൽ നീരദ് ( ബോഗയ്ൻവില്ല)
ഛായാഗ്രാഹകൻ - ഷെജു ഖാലിദ് (മഞ്ഞുമ്മൽ ബോയ്‌സ്)
മികച്ച നവാഗത സംവിധായകൻ- ഫാസിൽ മുഹമ്മദ് (ഫെമിനിച്ചി ഫാത്തിമ)
 മികച്ച എഡിറ്റിങ്ങ് - സൂരജ് ഇ എസ് (കിഷ്കിന്ധാകാണ്ഡം)
മികച്ച ഗായിക - സെബാ ടോമി ( ആരോരും കേറിടാത്തൊരു ചില്ലയിൽ- അം അ)
ഗായകൻ - കെ എസ് ഹരിശങ്കർ ( കിളിയേ-- എ ആർ എം)
 സംഗീത സംവിധായകന്‍ (പശ്ചാത്തലസംഗീതം) - ക്രിസ്റ്റോ സേവ്യര്‍ ( ഭ്രമയുഗം)
 സംഗീത സംവിധായകന്‍ (ഗാനം)- സുഷിന്‍ ശ്യാം (ബോഗയ്ൻവില്ല)

 

Post a Comment

0 Comments