Ticker

6/recent/ticker-posts

മേലടി ഉപജില്ല കലോത്സവം നവംബർ 5,6,7,8 തീയതികളിൽ സി കെ ജി എം എച്ച് എസ് എസ് ൽ


പയ്യോളി : മേലടി ഉപജില്ല കലോത്സവം 2025 നവംബർ 5 6 7 8 തീയതികളിൽ സി കെ ജി എം എച്ച് എസ് എസ് ചിങ്ങപുരത്ത് വെച്ച് നടക്കും. പ്രൈമറി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ 88 ഓളം വിദ്യാലയങ്ങ ങ്ങളിൽ നിന്നായി 4500 ഓളം വിദ്യാർത്ഥികൾ മത്സരത്തിൽ മാറ്റുരയ്ക്കുന്നു. 9 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. 9 വേദികൾക്കും ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ശ്രീ മോഹൻലാലിനുള്ള ആദരവായി 9 സിനിമകളുടെ പേരുകളാണ് നൽകിയിട്ടുള്ളത്. കലാമേളയുടെ ഉദ്ഘാടനം നവംബർ 6 നു വൈകിട്ട് 4:00 മണിക്ക് സ്വാഗതസംഘം ചെയർമാനും മുടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ സി കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും പ്രേമൻ മുചുകുന്ന് കുമാരി ആര്യനന്ദ ആർ ബാബു എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. കലോത്സവം റിപ്പോർട്ട് പി ഹസീസ് അവതരിപ്പിക്കും. ഉപഹാര സമർപ്പണം പി ബാബുരാജ് പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിക്കും. നഗരസഭ അധ്യക്ഷൻ പഞ്ചായത്ത് പ്രസിഡണ്ടുമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. സമാപന സമ്മേളനം നവംബർ 8 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശ്രീ സി കെ ശ്രീകുമാറിന്റെ അധ്യക്ഷതയിൽ ശ്രീ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനവും സമ്മാനദാനവും നിർവഹിക്കും. മുഖ്യാതിഥിയായി  ഷീജ ശശി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചടങ്ങിൽ സംബന്ധിക്കും ഉപഹാര സമർപ്പണം സുരേഷ് ചങ്ങാടത്ത് പ്രസിഡണ്ട് ബ്ലോക്ക് പഞ്ചായത്ത് നിർവഹിക്കുന്നതാണ്. ജനപ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, സബ് കമ്മിറ്റി ഭാരവാഹികൾ, അധ്യാപക സംഘടന പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. കലോത്സവത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്വാഗതസംഘം ചെയർമാനും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ  സി കെ ശ്രീകുമാർ, ജനറൽ കൺവീനർ പി ശ്യാമള, എ ഇ ഒ പി ഹസീസ്, എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്, പബ്ലിസിറ്റി കൺവീനർ സുഭാഷ് സമത, ചെയർമാൻ അർജുൻ മഠത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

Post a Comment

0 Comments