Ticker

6/recent/ticker-posts

കൊയിലാണ്ടി ഫിലിം ഫാക്ട്‌ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍

കൊയിലാണ്ടി: ഫിലിം ഫാക്ട്‌ടെറി കോഴിക്കോട് ന്റെ മൂന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌ക്കാര ചടങ്ങ് ചലച്ചിത്ര മേഖലയിലെ പ്രതിഭാധനരെ അണിനിരത്തി പ്രൗഢഗംഭീരമായി നടന്നു. കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങ് ഫെസ്റ്റിവല്‍ ചെയര്‍മാന്‍ പ്രശാന്ത് ചില്ലയുടെ അധ്യക്ഷതയില്‍ സംവിധായകന്‍ ജിയോ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു.
ചലച്ചിത്ര നടന്‍ സൗബിന്‍ ഷാഹിര്‍ മുഖ്യാതിഥിയായിരുന്നു. ക്യു.എഫ്.എഫ്.കെ സംഗീതശ്രീ പുരസ്‌ക്കാരം പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചലച്ചിത്ര സമഗ്ര സംഭാവന പുരസ്‌ക്കാരം സംവിധായകന്‍ കമല്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നടന്‍ സുധീഷ്, നവാഗത സംവിധായകന്‍ അവാര്‍ഡ് പൊന്മാന്‍ ചിത്രത്തിന്റെ സംവിധായകന്‍ ജ്യോതിഷ് ശങ്കര്‍ എന്നിവര്‍ സൗബിന്‍ ഷാഹിര്‍, ജിയോ ബേബി എന്നിവരില്‍ നിന്നും സ്വീകരിച്ചു.

ചടങ്ങില്‍ ദൃശ്യമാധ്യമ, ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ സമര്‍പ്പിച്ചു. കൊയിലാണ്ടി നഗരസഭ ഉപാധ്യക്ഷന്‍ അഡ്വ കെ സത്യന്‍, ഫെസ്റ്റിവല്‍ ജൂറിയായ ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, ഗാനരചയിതാവ് സന്തോഷ് വര്‍മ്മ, നിധീഷ് നടേരി, ശിവദാസ് പൊയില്‍ക്കാവ്, പ്രശാന്ത് പ്രണവം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ക്യു എഫ് എഫ് കെ പ്രസിഡന്റ് ജനു നന്തി ബസാര്‍, ഖജാന്‍ജി ആഷ്ലി സുരേഷ് മുഖ്യാതിഥി സൗബിന്‍ ഷാഹിറിന് ക്യു എഫ് എഫ് കെ യുടെ ഉപഹാരം നല്‍കി. ജനറല്‍ സെക്രട്ടറി സാബു കീഴരിയൂര്‍ സ്വാഗതവും, ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ഹരി ക്ലാപ്‌സ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments