Ticker

6/recent/ticker-posts

ഓടിക്കൊണ്ടിരുന്ന ഓമിനി വാനിന് തീപിടിച്ചത് പരിഭ്രാന്തി


പേരാമ്പ്ര. ചെറുവണ്ണൂർ കണ്ടിതാഴെയിൽ ഓടിക്കൊണ്ടിരിക്കുന്ന ഓമിനി വാനിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. 
ഇന്ന് രാവിലെയായിരുന്നു സംഭവം.
ചെറുവണ്ണൂർ കോതങ്കോട്ട് പാറമ്മൽ അനിലാഷ് എന്നയാളുടെ ഒമിനിവാൻ രാവിലെ വീട്ടിൽ നിന്നും വരുന്ന വഴി കണ്ടിയിൽ താഴെ വെച്ചായിരുന്നു ഡ്രൈവർ സീറ്റിന്റെ അടിയിൽ നിന്നും തീയും പുകയും ഉയർന്നത്. 
വിവരം അറിയിച്ചതിനേ തുടർന്ന് ഉടൻ തന്നെ പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീഖിന്റെ നേതൃത്വത്തിൽ എത്തിയ ഫയർ യൂണിറ്റും നാട്ടുകാരും ചേർന്ന് തീ അണച്ചു. നിലയത്തിലെ
ഉദ്യോഗസ്ഥരായ പി സജിത്ത്, വി വിനീത്, സത്യനാഥ്, വിപിൻ, രഗിനേഷ്, ഹൃദിൻ, അശ്വിൻ ഹോം ഗാർഡ് അനീഷ് കുമാർ, രതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments