Ticker

6/recent/ticker-posts

വെൽഫെയർ പാർട്ടി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും

 

പുറക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുങ്ങി വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മറ്റി. ഇതിൻറെ ഭാഗമായി ആദ്യഘട്ട പഞ്ചായത്ത് ,വാർഡ് തല പ്രവർത്തക കൺവെൻഷനുകളും. വിവിധ വാർഡുകളിലേക്കുള്ള സ്ഥാനാർഥി ചർച്ചകളും പൂർത്തിയായതായി വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.  സംവരണ വാർഡുകൾക്കായുള്ള നറുക്കെടുപ്പ് കൂടെ അവസാനിച്ച സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും.. പഞ്ചായത്ത് കൺവെൻഷൻ ജില്ലാ ജന.സെക്രട്ടറി സാലിഹ് കൊടപ്പന ഉൽഘാടനം ചെയ്‌തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്‌ പി കെ അബ്ദുല്ല. അധ്യക്ഷത വഹിച്ചു, ഇലക്ഷൻ കമ്മറ്റി ചെയർമാൻ കെ കെ നാസർ സ്വാഗതം പറഞ്ഞു. ചന്ദ്രിക കൊയിലാണ്ടി, റഫീഖ് കൂപ്പച്ചൻ, ഹബീബ് മസ്ഊദ്, തുടങ്ങിയവർ സംസാരിച്ചു

Post a Comment

0 Comments